ആറ്റിങ്ങൽ:കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ നിലപാടുകൾ തുറന്നു കാട്ടിയും ക്ഷേമ കേരളത്തെ നിലനിറുത്തേണ്ട ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമായി കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് - ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവങ്ങളുടെ പടയണി കാമ്പെയിൻ ആറ്റിങ്ങൽ കൊലമ്പുഴയിൽ സംഘടിപ്പിച്ചു.കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എ.ഗണേശൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.കെ.ടി.യു ഈസ്റ്റ് മേഖലാ സെക്രട്ടറി എം.സതീഷ് ശർമ്മ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ.രാജു,സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.മോഹനൻ നായർ,വെസ്റ്റ് മേഖലാ സെക്രട്ടറി എസ്.സതീഷ് കുമാർ,വെസ്റ്റ് മേഖലാ പ്രസിഡന്റ് വി.വിശ്വംഭരൻ,ഏരിയാ കമ്മിറ്റിയംഗം എം.ആർ.രമ്യ എന്നിവർ സംസാരിച്ചു.