കിളിമാനൂർ:വനിതാ ദിനത്തോടനുബന്ധിച്ച് രാജധാനി എൻജിനിയറിംഗ് കോളേജ് ആൻഡ് ടെക്നോളജിയിൽ രാജധാനി ബിസിനസ് സ്കൂളിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു.വേദിക ഡിസൈൻ ആൻഡ് ഫാഷന്റെ സ്ഥാപകയും സംരംഭകയുമായ മൈത്രി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ രഞ്ജിത്ത് കരുണാകരൻ മൈത്രി ശ്രീകാന്തിനെ ചടങ്ങിൽ ആദരിച്ചു.അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.