കാട്ടാക്കട:ഇളവൻകോണം യക്ഷിയമ്മ ആൽത്തറ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 15മുതൽ 19വരെ നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് രാജേഷ് പൂനു അറിയിച്ചു.15ന് രാവിലെ 5.30ന് ഗണപതിഹോമം.മൃത്യുഞ്ജയഹോമം.7.30മുതൽ പ്രഭാത ഭക്ഷണം.വൈകിട്ട് 5.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ശിവാനന്ദാശ്രമം ഡയറക്ടർ സ്വാമി നടരാജ് ഉദ്ഘാടനം ചെയ്യും.രാത്രി 8ന് ഗ്രാമോത്സവം.16ന് രാവിലെ 5.30ന് ഗണപതിഹോമം.7.30മുതൽ പ്രഭാത ഭക്ഷണം.വൈകിട്ട് 4.30ന് ഐശ്വര്യപൂജ.പുഷ്പാഭിഷേകം.രാത്രി 8.30ന് സംഗീതാർച്ചന.17ന് രാവിലെ 5.30ന് ഗണപതിഹോമം.7.30മുതൽ പ്രഭാത ഭക്ഷണം.10.30ന് നാഗരൂട്ട്.ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.രാത്രി 7ന് തിരുവാതിര.7.30ന് നൃത്തം.8.30ന് കരാക്കേ ഗാനമേള.18ന് രാവിലെ 5.30ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.രാത്രി 7ന് സംഗീതസുധ.19ന് രാവിലെ 5.30ന് ഗണപതിഹോമം.8.30ന് പ്രഭാത ഭക്ഷണം.9ന് കലശാഭിഷേകം.10.30ന് സമൂഹ പൊങ്കാല.ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.വൈകിട്ട് നാലിന് കുഭ കൊട ഘോഷയാത്ര.രാത്രി 9ന് പ്രൈംടൈം.