വിതുര:വീട്ടുമുറ്റത്തെ പുളിമരത്തിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് എത്തിരക്ഷപ്പെടുത്തി.ആര്യനാട് ചേരപ്പള്ളി മയിലാടുംപാറ വീട്ടിൽ സുനിൽകുമാറിനെയാണ് (54) രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ പുളിശേഖരിക്കുന്നതിനായി കയറിയ സുനിൽകുമാർ ദേഹം തളർന്നതിനെ തുടർന്ന് പുളിമരത്തിൽകുടുങ്ങുകയായിരുന്നു.ഉടൻ വിതുരയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ഫയർ അസിസ്റ്റന്റ് സ്റ്റേഷൻഒഫീസർ സജുവിന്റെ നേതൃത്വത്തിൽ അഭിലാഷ്.എസ്.നായർ,അനൂപ് എന്നിവർ മരത്തിൽകയറി സുനിൽകുമാറിനെ രക്ഷപ്പെടുത്തി താഴെ ഇറക്കുകയായിരുന്നു.ഫയർമാൻമാരായ ലിനു,വിനിൽ.വി.നായർ,വിജീഷ് രാജ്,ഹോംഗാർഡുമാരായ രജീഷ്,അഖിൽആർ.നായർ,അശോക് കുമാർ,ഹെൽവിൻരാജ്,ഹരികൃഷ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.