വെഞ്ഞാറമൂട്:കലാകാരന്മാരുടെ ട്രേഡ് യൂണിയൻ സംഘടനയായ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ വെഞ്ഞാറമൂട് ഏരിയ കൺവെൻഷൻ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഷെരീഫ് പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി റാഫി മുദാക്കൽ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി ബാബു, കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എ.സലിം,യൂണിയൻ സംസ്ഥാന ട്രഷറർ ആർ.സദാശിവൻ നായർ, സംസ്ഥാന ഭാരവാഹികളായ മടവൂർ രാജേന്ദ്രൻ,പരപ്പിൽ കറുമ്പൻ, ഇന്ദുലാൽ തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.പുഷ്പാംഗദൻ (പ്രസിഡന്റ്)ഷരീഫ് പാങ്ങോട്(സെക്രട്ടറി)പ്രീത പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.