
തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്‌ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസിന് കടയ്‌ക്കാവൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ കേരളത്തിന്റെ റെയിൽവേ വികസനത്തിന് വകയിരുത്തിയ 2744 കോടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്,പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് വേണമെന്ന വർഷങ്ങളുടെ ആവശ്യം യാഥാർത്ഥ്യമായെന്നും
കെ റെയിലിന്റെ പേരിൽ കുടിയിറങ്ങേണ്ടിവരുമോയെന്ന് ഭയന്ന ജനങ്ങളുടെ ആശങ്ക അകറ്റി രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി മുമ്പ് സംഘടിപ്പിച്ച റെയിൽ ജനസഭയിൽ ഗുരുവായൂർ എക്‌സ്‌പ്രസിന് കടയ്‌ക്കാവൂരിൽ സ്റ്റോപ്പ് വേണമെന്ന നിർദ്ദേശം ലഭിച്ചിരുന്നു.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ അഭിനന്ദിച്ചു. റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,ജില്ലാ ട്രഷറർ ബാലമുരളി,മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു,വക്കം അജിത്ത്,റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അശോകൻ,രക്ഷാധികാരി തങ്കപ്പൻ,സെക്രട്ടറി ഗോപകുമാർ,ട്രഷറർ സജിൻ തുടങ്ങിയവർ പങ്കെടുത്തു.