
അറ്റ്‌ലി ചിത്രത്തിൽ അല്ലു അർജുനന്റെ പ്രതിഫലം 120 കോടി. അറ്റ്‌ലി വാങ്ങുന്നത് 60 കോടിയെന്നും റിപ്പോർട്ട്. സൺ പിക്‌ചേഴ്സ‌് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ഷാരൂഖ് ഖാൻ ചിത്രം ജവാനു ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പുഷ്‌പ 2വിൽ അല്ലു അർജുന്റെ പ്രതിഫലം 160 കോടി ആണ്. പുഷ്‌പ 2വിനുശേഷം അല്ലു അഭിനയിക്കുന്നത് അറ്റ്‌ലി ചിത്രത്തിലാണ്. മറ്റൊരു ചിത്രവും അല്ലു കമ്മിറ്റ് ചെയ്തിട്ടില്ല.അതേസമയം
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്‌പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും തകർപ്പൻ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന ആണ് നായിക. ധനഞ്‌ജയ്, റാവുരമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.