
ജി.വി. പ്രകാശ് കുമാറിന് പിന്നാലെ വിഷ്ണു വിശാലിന്റെയും നായികയായി മമിത ബൈജു. രാംകുമാർ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിലാണ് വിഷ്ണു വിശാലിന്റെ നായികയായി മമിത എത്തുന്നത്. കൊടൈക്കനാലിൽ ഉടൻ ചിത്രീകരണം ആരംഭിക്കും. മമിത അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. ജി.വി. പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് അരങ്ങേറ്രം. മാർച്ച് 22ന് റെബൽ തിയേറ്ററുകളിൽ എത്തും.
അതേസമയംമലയാളത്തിലും തെലുങ്കിലും ചരിത്ര വിജയം നേടുന്ന പ്രേമലുവിന്രെ തമിഴ് പതിപ്പ് നാളെ തിയേറ്ററുകളിൽ എത്തും,ആഗോള തലത്തിൽ 100 കോടി കടന്ന് യാത്രയിലാണ് പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലൂടെ
നസ്ളിനും മമിതയും ഭാഗ്യ ജോടികളായി മാറുകയും ചെയ്തു.