നന്ദി അറിയിച്ച് വിശാൽ

നടൻ വിജയ് നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി. നന്ദി അറിയിച്ച് വിശാൽ.
സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ, ഒരു ദശാബ്ദത്തോളമായി അംഗങ്ങൾക്കായി ഒരു കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷന്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്.
2017-ൽ പണി ആരംഭിച്ചെങ്കിലും നിരവധി സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നിലച്ചു. നേരത്തേ കമൽഹാസൻ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. ഇപ്പോൾ വിജയ്‌യും. നടികർ സംഘം സെക്രട്ടറി നടൻ വിശാൽ എക്സിലൂടെ വിജയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.