കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി ഏഴ് ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തിലെ വയ്കവിള ലക്ഷംവീട് കോളനി,കീഴാറ്റിങ്ങൽ ജംഗ്ഷൻ,ഏലാപ്പുറം ജംഗ്ഷൻ,പള്ളിമുക്ക് ജംഗ്ഷൻ,നിലയ്ക്കാമുക്ക് ശാസ്തനട ജംഗ്ഷൻ,കരിങ്ങോട്ട് മുക്ക്,പേരുങ്കെറ്റ് മുക്ക് എന്നിവിടങ്ങളിൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചത്.കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീല അദ്ധ്യക്ഷത വഹിച്ചു.വിവിധ സ്ഥലങ്ങളിലായി നടന്ന യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തിനവിള മണി,ഉദയ,ബീനാരാജീവ്,ഷിജു,യമുന,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ ശ്രീകല,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്‌,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കടയ്ക്കാവൂർ എന്നിവർ സംസാരിച്ചു.