hi

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി വെയിറ്റിംഗ് ഷെഡിൽ ഇടിച്ചു കയറി യുവതിക്ക് പരിക്ക്. ആലപ്പുഴ സ്വദേശി വൃന്ദ (22) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8ന് സംസ്ഥാന പാതയിൽ തൈക്കാട് ജംഗ്ഷനിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നു വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വൃന്ദയെ നാട്ടുകാർ തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചു.