37

ഉദിയൻകുളങ്ങര: ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുപുറം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനം തിരുപുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീന നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ ക്രിസ്തുദാസ്,ലിജു,ഗവ.ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദു,ഡോ.രേഷ്മ രാഭായ്,സ്റ്റാഫ്‌ അംഗങ്ങൾ എന്നിവ‌ർ ഔഷധ സസ്യങ്ങൾ ഏറ്റുവാങ്ങി.ദേശീയ മനുഷ്യാവകാശ മിഷൻ സംസ്ഥാന ചെയർമാൻ രാഭായി ചന്ദ്രൻ അദ്ധ്യക്ഷനായി.ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറാലുംമൂട് ജിനു,അലക്സ് രാഭായ്,ആനന്ദ് രാഭായ് തുടങ്ങിയവർ പങ്കെടുത്തു.