വക്കം: പൊതുപരീക്ഷകൾ നടന്നുകൊണ്ടിരിക്കേ, കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത വിധത്തിൽ കഴിഞ്ഞദിവസം പകൽ ഇടയ്ക്കിടയ്ക്കും, രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി വക്കം കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബിഷ്ണു നേതൃത്വം നൽകി. വക്കം മണ്ഡലം പ്രസിഡന്റ് അശോകൻ,ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഫൈസൽ,ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.നിതിൻ,പ്ലാവില ജോസ്,ബിജി ഉണ്ണി,ബ്ലോക്ക് കമ്മിറ്റിയംഗം അരുൺ,സേവാദൾ വക്കം ചെയർമാൻ ജയൻ,മഹിളാ കോൺഗ്രസ്സ് വക്കം മണ്ഡലം പ്രസിഡന്റ് മിനിമോൾ എന്നിവർ പങ്കെടുത്തു. വൈദ്യുതി പുനഃസ്ഥാപിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.