vn-vasavan

തിരുവനന്തപുരം: സഹകരണ ജീവനക്കാർ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക്ഇരയായാൽ ഒരുലക്ഷം രൂപയുടെ ചികിത്സാസഹായം ഉറപ്പാക്കി കേരളസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ളോയീസ് വെൽഫയർ ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായി മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ രോഗങ്ങൾ ചികിത്സാസഹായത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തി.ചികിത്സാസഹായം കൂട്ടുകയും ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ 14778 ജീവനക്കാർക്കായി 25കോടിയുടെ സഹായം നൽകിയതായി മന്ത്രി പറഞ്ഞു.സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്കുള്ള സഹായം രണ്ടരലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തി.ബോർഡിലേക്ക് ജീവനക്കാരുടെ അംശാദായം 130 രൂപയിൽ നിന്ന് 150രൂപയായി കൂട്ടിയിട്ടുണ്ട്.

ചികിത്സാ സഹായ വർദ്ധനവ് ഇങ്ങനെ: ക്യാൻസർ, ഹൃദയശസ്ത്രക്രിയ, കിഡ്നി മാറ്റിവയ്ക്കൽ, കിഡ്നി നീക്കം ചെയ്യൽ, കരൾ മാറ്റിവയ്ക്കൽ, കരൾ ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കൽ, കണ്ണ് മാറ്റിവയ്ക്കൽ എന്നിവയ്ക്കുള്ള സഹായം ഒന്നേകാൽ ലക്ഷം രൂപയിൽ നിന്ന് ഒന്നരലക്ഷമാക്കി. കാഴ്ച വൈകല്യം,തളർവാതം, അപകടം മൂലമോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, എപ്പിലെപ്സി,ഹെഡ് ഇൻജുറി, മെനിഞ്ചൈറ്റിസ്,എൻസഫാലിറ്റിസ്, ജോയിന്റ് സർജറി,തലച്ചോറിനെയും,സുഷുമ്നാകാണ്ഡത്തെയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങൾ എന്നിവയ്ക്കുള്ള സഹായം 75,000രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കി.ഓപ്പറേഷൻ ഇല്ലാതെയുള്ള ഹ്യദയം,കിഡ്നി,കരൾസംബന്ധമായ അസുഖങ്ങൾ,തൈറോയ്ഡ് ഓപ്പറേഷൻ,ഹെർണിയ ഓപ്പറേഷൻ,യൂട്രസ് നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള സഹായം 25,000രൂപയിൽ നിന്നും 30,000രൂപയാക്കി. ചിക്കുൻ ഗുനിയ,ടി.ബി, ആസ്മ,എച്ച്1എൻ1,ഡങ്കിപനി,എലിപ്പനി,വെരിക്കോസ് വെയിൻ ശസ്ത്രക്രിയ എന്നിവയ്ക്ക് 15,000രൂപയിൽ നിന്നു 20,000രൂപയായും

ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 40,000രൂപയിൽ നിന്നു 50,000രൂപയായും വർദ്ധിപ്പിച്ചു.

പുതുതായി ബ്രയിൻ ട്യൂമർ,എച്ച്.ഐ.വി.എയിഡ്സ് എന്നീ രോഗങ്ങൾക്ക് ഒന്നരലക്ഷം രൂപയും ഓട്ടിസം,മെന്റൽ ഡിസോർഡേഴ്സ്,ഗില്ലൻബെറി സിൻഡ്രോം,മന്ത്,ന്യൂമോണിയ, ആർത്രൈറ്റിസ്,പാർക്കിൻസൺസ്,സ്‌ട്രോക്ക്,കല്ല് നീക്കം ചെയ്യൽ ശസ്ത്രക്രിയ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങൾ,ശസ്ത്രക്രിയ ആവശ്യമായ മറ്റ് അസുഖങ്ങൾ അപ്പന്റിസൈറ്റിസ്,സോറിയാസിസ് പൈൽസ്ഫിസ്റ്റുല ശസ്ത്രക്രിയ, യൂട്രസ് സംബന്ധമായ അസുഖങ്ങൾ,ഗ്ലൂക്കോമ,സ്‌ക്ലിറോഡർമ,സ്‌പോണ്ടിലൈറ്റിസുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ,തിമിരം,മൂത്രാശയത്തിലെ കല്ല്, അപകടം മൂലമുള്ള അസ്ഥിപൊട്ടൽ,വന്യമൃഗങ്ങളുടെ ആക്രമണം,വൈറസ് പരത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഒരുലക്ഷം രൂപവരെ സഹായം നൽകാനും തീരുമാനിച്ചു.