മുടപുരം:ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയിയുടെ ചിറയിൻകീഴ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് വൈകിട്ട് 4ന് മുരുക്കുംപുഴ റോയൽ ഗ്രീൻ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യും.എ.എ.റഹിം എം.പി ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,,സി.അജയകുമാർ,വി.ശശി എം.എൽ.എ,ആന്റണിരാജു എം.എൽ.എ ,ആർ.സുഭാഷ്,അഡ്വ.ഫിറോസ് ലാൽ,മനോജ്.ബി.ഇടമന,വി.എ .വിനീഷ്,സഹായദാസ്,അഡ്വ.വർക്കല രവികുമാർ,കോവളം സുരേഷ്,പൂജപ്പുര രാധാകൃഷ്ണൻ,മംഗലപുരം ഷാഫി,ഷെഫീഖ് വർക്കല ,കെ.എസ്.അനിൽ,കവടിയാർ ധർമ്മൻ തുടങ്ങിയവർ പങ്കെടുക്കും.