തിരുവനന്തപുരം: ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനിലെ (കെ- ബിപ്പ്) സ്ഥിര ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.

വ്യവസായ വകുപ്പിലെ കാപെക്സ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ എം.ഡിമാരെ നിയമിച്ചു. എം.പി സന്തോഷ്‌കുമാർ (കാപ്പെക്സ്), എസ്. രവിശങ്കർ (ആട്ടോകാസ്റ്റ്), അഫ്സൽ അലി (ഫോറസ്റ്റ് ഇൻഡസ്ട്രീസ്) എന്നിവരാണ് പുതിയ എം.ഡിമാർ.