
തിരുവനന്തപുരം : സപ്ലൈകോ മുഖേന വിലകുറച്ചു നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ രണ്ടാഴ്ചകൊണ്ട് വിപണന കേന്ദ്രങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കെ -റൈസിന്റെ വിതരണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 13 വരെ വിവിധ സാധനങ്ങൾക്ക് വിലക്കിഴിവ് നല്കുന്ന 'ഗോൾഡൻ ഓഫർ' പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.