psc-kerala

തിരുവനന്തപുരം: പൊതുമരാമത്ത്/ജലസേചന വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസീയർ/ട്രേസർ (സിവിൽ) (കാറ്റഗറി നമ്പർ 696/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 18, 19, 20, 21, 22 തീയതികളിൽ രാവിലെ 10.15 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ അംബേദ്കർ ഹാളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (കാറ്റഗറി നമ്പർ 251/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 18 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഡിക്‌റ്റേഷൻ കം ട്രാൻസ്‌ക്രിപ്ഷൻ ടെസ്റ്റ്

ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (കാറ്റഗറി നമ്പർ 736/2022) തസ്തികയിലേക്ക് 19 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ ഡിക്‌റ്റേഷൻ കം ട്രാൻസ്‌ക്രിപ്ഷൻ ടെസ്റ്റ് നടത്തും.