ബാലരാമപുരം: ബാലരാമപുരം,​ വെങ്ങാനൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പാലച്ചൽക്കോണം,​ ചാവടിനട പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഈ ഭാഗത്ത് കുടിവെള്ളം ലഭിച്ചിട്ട് ആഴ്ചകളായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാളിപ്പാറ പദ്ധതിപ്രകാരം ദിവസേന നേരത്തെ പമ്പിംഗ് നടത്തിയിരുന്നു. നിലവിൽ പകൽ സമയത്ത് പോലും കുടിവെള്ളം വിതരണമില്ല. ബാലരാമപുരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ പുലിയൂർക്കോണം പമ്പ് ഹൗസിൽ നിന്നുള്ള വിതരണം കഴിഞ്ഞ മൂന്ന് മാസമായി നിലച്ചിരിക്കുകയാണ്. കുടിവെള്ള വിതരണം തടസം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം ഉറപ്പാക്കുമെന്ന് ആറാലുംമൂട് വാട്ടർ അതോറിട്ടി ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നെങ്കിലും ജലവിതരണം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.