fire

വർക്കല : കാപ്പിൽ റെയിൽവേ സ്റ്റേഷന് മുൻവശത്തെ ഗ്രൗണ്ടിൽ ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെ തീപിടിച്ചു.സ്റ്റേഷന് സമീപം കൂട്ടിയിട്ടിരുന്ന റബർ കേബിളുകളും സ്ലാബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അച്ചുകളും കത്തി നശിച്ചു.നാഗർകോവിൽ - കോട്ടയം പാസഞ്ചർ ട്രെയിനിന് കാപ്പിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്റെ സ്റ്റേഷൻ സന്ദർശനത്തിന് മുന്നൊരുക്കമായി സ്റ്റേഷൻ പരിസരം ഇന്നലെ രാവിലെയോടെ വൃത്തിയാക്കി പുല്ലുകളും ചവറുകളും തീയിട്ട് കത്തിച്ചിരുന്നു.തീ പൂർണമായും അണയാതെ തീ പടർന്നതാവാമെന്നാണ് നാട്ടുകാർ പറയുന്നത്.വർക്കല ഫയർഫോഴ്‌സ് സ്ഥലത്തെത്തി 4 മണിയോടെ തീ അണച്ചു.