തിരുവനന്തപുരം: സംസ്ഥാനം കൊടും ചൂടിൽ അമർന്നതോടെ ദുരന്തനിവാരണ അതോറിട്ടി 10 ജില്ലകളിൽ ഇന്ന് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം ജില്ലകളിൽ 39ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം 38ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 37ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ 36ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.