തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ ആധുനിക ഭാരതം വികസിത ഭാരതം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ച് രാജീവ് ചന്ദ്രശേഖർ. ഉദ്ഘാടനച്ചടങ്ങിൽ തിരി തെളിക്കാൻ സദസിൽ നിന്ന് കുട്ടികളെ ക്ഷണിച്ചതും കൗതുകമായി. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നാലെ കുട്ടികൾ സ്റ്റേജിലെത്തിയപ്പോൾ നിലയ്ക്കാത്ത കൈയടിയായി. നാളെയുടെ ഭാരതം യുവജനങ്ങളിലാണെന്ന മോദിയുടെ ദേശീയ ദർശനം തിരുവനന്തപുരത്തും കേരളത്തിലും സാക്ഷാത്കരിക്കുന്നതാണ് തന്റെ നിയോഗമെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് നിംസ് ക്യാമ്പസിൽ മന്ത്രി ചെടി നട്ടു.