turist-bus

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഇളവ് വരുത്തി. യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് പരിശോധിക്കണം എന്നതിന് പകരം കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ 30 ദിവസത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയെന്നാണ് നിർദ്ദേശം. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരാകും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കുക. അനധികൃത ലൈറ്റുകൾ, ഹോണുകൾ, ശബ്ദസംവിധാനം എന്നിവ ഇല്ലെന്നും ഉറപ്പുവരുത്തും.