പറണ്ടോട് : നാലാംകല്ല് ചമ്പോട്ടുംപാറ റോഡരികത്ത് വീട്ടിൽ തങ്കപ്പൻ കാണി (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ജയചന്ദ്രബാബു (കെ.എസ്.ഇ.ബി, തൊളിക്കോട്), മഞ്ജുലത (തേവിയാര് കുന്ന് ഗവ. ട്രൈബൽ എസ്.പി സ്കൂൾ അദ്ധ്യാപിക). മരുമക്കൾ: ഷിബു, ശാലിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
സൗദാബീവി
കൊല്ലം: ജോനകപുരം പള്ളിത്തോട്ടത്തിൽ കൈതവിള പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (കൊല്ലം ഫയൽവാൻ ഹോട്ടൽ ഉടമ) ഭാര്യ സൗദാബീവി (94) തിരുവനന്തപുരം കുന്നുംപുറം കുതിരവട്ടം ലെയ്‌നിൽ സോജാഡിൽ വച്ച് നിര്യാതയായി. മക്കൾ: പരേതയായ തംലിഹാബീവി, സീനത്ത് ബീവി (ദുബായ്), മാജിതബീവി (ദുബായ്), റസിയ ബീവി, റജീന (അബുദാബി), ആഷിക് ബാബു. മരുമക്കൾ: അഡ്വ. ഹബീബുള്ള (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ), കബീർ ഖാദർ (ദുബായ്), പ്രൊഫ. ബഷീർ (ദുബായ്), പരേതനായ സൈനാലുബ്ദീൻ (റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ജലീൽ മുഹമ്മദ് (ദുബായ്), സബീന.