കാട്ടാക്കട:സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നു പിരിവിനെത്തിയ ജീവനക്കാരൻ വീട്ടമ്മയെ അസഭ്യം പറഞ്ഞതായും മകനെയും ഭർത്താവിനെയും മർദ്ദിച്ചതായും പരാതി. കാട്ടാക്കട ചായ്‌കുളം എസ്.എൽ സദനത്തിൽ ലീലയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.
മണ്ഡപത്തിൻകടവ് പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വിപിനെതിരെയാണ് പരാതി. മർദ്ദനത്തിൽ മിഥുന്റെ (35)നാല് പല്ലുകൾ ഇളകി. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ കാട്ടാക്കട പൊലീസ് കേസെടുത്തു.