തിരുവനന്തപുരം: പേട്ട ജനമൈത്രി ഓട്ടോറിക്ഷാ കൂട്ടായ്മ ട്രസ്റ്റിന്റെ 11ആം വാർഷികം 24ന് വൈകിട്ട്യ 4ന് യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അടക്കമുള്ളവർ പങ്കെടുക്കും. ആനയറ സ്വദേശിക്ക് കൃത്രിമ കാൽ നൽകും. രണ്ടു രോഗികൾക്കും കോട്ടയ്ക്കകം സർക്കാർ ആശുപത്രി ഡയാലിസിസ് യൂണിറ്റിനും വീൽചെയറും നിർദ്ധന രോഗികൾക് സാമ്പത്തിക സഹായവും വിതരണം ചെയ്യും.