nirave-ari-vitharanam

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ പൊലീസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തുണ്ടാക്കിയ ജൈവ അരി ഇനി മുതൽ വിപണിയിൽ ലഭിക്കും.പിരപ്പമൺകാട് പാടശേഖരത്തിൽ രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കൃഷി ചെയ്തത്. വിളവെടുത്ത നെല്ല് പുഴുങ്ങി,തവിട് കളയാതെ കുത്തി പായ്ക്ക് ചെയ്താണ് 'നിറവ്' എന്ന പേരിൽ പുറത്തിറക്കിയത്. അരിയുടെ വിപണനോദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി.ആർ.ജിബി, ഹെഡ്മാസ്റ്റർ ജി.എൽ.നിമി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു,അദ്ധ്യാപകരായ ആർ.എസ്.ലിജിൻ,എസ്.അനിൽകുമാർ,പി.ആർ.സരിത, രഞ്ജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.