വിതുര:മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ കൊപ്പം വാർഡിൽ നിർമ്മിച്ച വർക്ക് ഷെഡിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻമാരായ വി.എസ്.ബാബുരാജ്,നീതുരാജീവ്,പഞ്ചായത്തംഗങ്ങളായ സിന്ധു,ഷാജിദ,വൽസല,എ.ഡി.എസ് അദ്ധ്യക്ഷ സി.എസ്.ഉഷാകുമാരി,സി.ഡി.എസ്.അംഗം ഷീജ,എ.ഡി.എസ് അംഗങ്ങളായ സജിനി.ഷീല,ജയശ്രീ എന്നിവർ പങ്കെടുത്തു.