photo

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത അഭിമുഖത്തിൽ സർക്കാരിന്റെ പദ്ധതിയായ ഫാം പ്ലാൻ പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക മേഖലയ്ക്ക് ആവശ്യമായ ഉത്പാദന ഉപാധികളുടെ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ നിർവഹിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സജി.ടി,കൃഷി അസിസ്റ്റന്റുമാരായ സതീഷ് കുമാർ.ആർ.എസ്,ബിനുകുമാരി.എസ്,കർഷകർ എന്നിവർ പങ്കെടുത്തു.