വെഞ്ഞാറമൂട്:വാമനപുരം ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കല്ലറ,കന്യാകുളങ്ങര ,പാലോട് വാമനാപുരം കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് താത്കാലിക ഡോക്ടർമാരുടെ ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിലോ,ബ്ലോക്ക്‌ പഞ്ചായത്ത് കാര്യാലയത്തിലോ ഓഫീസ് പ്രവർത്തി സമയങ്ങളിൽ സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന്.വൈകിട്ട് മൂന്ന് വരെ.