ശംഖുംമുഖം: പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശമേഖലയിൽ തെരുവുനായ ശല്യം രൂക്ഷം.നായ്ക്കളുടെ ശല്യം കാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്. കഴിഞ്ഞ ദിവസം ആക്രമണകാരിയായ ഒരു തെരുവു നായയുടെ കടിയേറ്റത് നിരവധി പേർക്കാണ്. വേളിയിൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നാലുപേരെയാണ് നായ കടിച്ചത്.നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.മറ്റു സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് തീരദേശത്ത് ഉപേക്ഷിക്കുന്നത് പതിവായെന്നും നാട്ടുകാർ പറയുന്നു.വാർഡ് കൗൺസിലർക്ക് അടക്കം പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.