 
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെയും കേരളബാങ്കിലെയും നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കറണ്ട്, സേവിംഗ്സ് അക്കൗണ്ടുകൾ, കേരളബാങ്കിലെ രണ്ടുവർഷത്തെ സ്ഥിര നിക്ഷേപങ്ങൾ, കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ, നിക്ഷേപസമാഹരണ കാലത്ത് സമാഹരിച്ച നിക്ഷേപങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല.
പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ 
പലിശ നിരക്ക് പഴയത് ബ്രായ്ക്കറ്റിൽ (ശതമാനത്തിൽ)
15- 45 ദിവസംവരെ 6 (6)
 46- 90 ദിവസംവരെ 6.50 (6.50)
 91- 179 ദിവസംവരെ 7.25 (7.50)
180- 364 ദിവസംവരെ 7.50 (7.75)
ഒന്നു- രണ്ടുവർഷംവരെ 8.25 (9)
രണ്ടുവർഷത്തിൽ കൂടുതൽ 8 (8.75)
(മുതിർന്ന പൗരൻമാർക്ക് 0.5% കൂടുതൽ ലഭിക്കും)
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ
പലിശ നിരക്ക്, പഴയത് ബ്രായ്ക്കറ്റിൽ (ശതമാനത്തിൽ)
15- 45ദിവസംവരെ: 5.50 (5.50)
 46- 90ദിവസംവരെ: 6 (6)
91- 179ദിവസംവരെ: 6.25 (6.75)
180- 364ദിവസംവരെ: 7 (7.25)
ഒന്നു- രണ്ടുവർഷംവരെ: 8 (8)
രണ്ടുവർഷത്തിൽ കൂടുതൽ: 7.75 (7.75)
(മുതിർന്നപൗരൻമാർക്ക് 0.5% കൂടുതൽ ലഭിക്കും)