x

വയസ് അൻപതിനോടടുക്കുമ്പോഴും ബോളിവുഡ് താരം ശില്പ ഷെട്ടി പ്രായത്തെ വെല്ലുവിളിക്കുന്നു. പച്ചനിറം കോസ്റ്റ്യൂമിൽ ചൂടൻ ലുക്കിൽ പുതിയ ചിത്രങ്ങളുമായി ശില്പ ഷെട്ടി. സെക്സി ഡ്രസിൽ കിടിലൻ ഫിഗർ എന്ന് ആരാധകരുടെ കമന്റ്. തന്റെ സ്റ്റൈൽ കൊണ്ടാണ് ശില്പ എന്നും ആരാധകരുടെ മനം കീഴടക്കുന്നത്. ശില്പഷെട്ടി എന്ന താരത്തെ പോലെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നതാണ് ശില്പ എന്ന അമ്മയെ. അടുത്തിടെ ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിലേത് 24 മണിക്കൂറും ജോലിയാണ്. ജോലി കഴിഞ്ഞ് ആകെ ക്ഷീണിച്ചാണ് വീട്ടിൽ എത്തുന്നത്. എന്നിരുന്നാൽകൂടി മക്കളുടെ കാര്യത്തിൽ ഒരു വീഴ്ചയും വരുത്താറില്ല. കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്താണെന്നും ഏത് വിഷയങ്ങളാണ് പഠിക്കുന്നതെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും മക്കളെ താനോ ഭർത്താവോ ആയിരിക്കും ഉറക്കുകയെന്നായിരുന്നു ശില്പ ഷെട്ടി പറഞ്ഞത്.