കിളിമാനൂർ:ആരൂർ ജി.എൽ.പി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുവിടങ്ങളിലെ പഠനോത്സവം മലയാമഠം എൻ.എസ്‌.എസ്‌ കരയോഗം ഹാളിൽ നടന്നു.പി.ടി.എ പ്രസിഡന്റ് ബിനു മഹേഷ്‌ അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്‌ ഉദ്ഘാടനം ചെയ്തു.പ്രഥമ അദ്ധ്യാപിക അമരി നാഥ്‌ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ബിന്ദു,സി.ആർ.സി കോഓർഡിനേറ്റർ ദിവ്യദാസ്.ഡി എന്നിവർ സംസാരിച്ചു.അദ്ധ്യാപകരായ ഷൈജു,ഗിരീഷ്,സുകന്യ,മിനി എന്നിവർ പങ്കെടുത്തു.