നന്ദമുരി ബാലകൃഷ്ണ ചിത്രത്തിൽനിന്നും പിൻമാറി

കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിൽ ദുൽഖർ സൽമാന് പകരം ചിമ്പു. തഗ് ലൈഫിന്റെ ഷെഡ്യൂൾ മാറ്റത്തെ തുടർന്നാണ് ദുൽഖറിന്റെ പിൻമാറ്റം. ചെക്ക ചിവന്ത വാനത്തിനു ശേഷം ചിമ്പു വീണ്ടും മണിരത്നം ചിത്രത്തിന്റെ ഭാഗമാകുകയാണ്. മണിരത്നം സംവിധാനം ചെയ്ത ഒാ കാതൽ കൺമണിയിൽ ദുൽഖർ സൽമാൻ നായകനായി അഭിനയിച്ചിരുന്നു.കമൽഹാസിനൊപ്പം ദുൽഖർ ഒരുമിക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ചെന്നൈയിൽ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേസമയം നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രത്തിൽനിന്നും ദുൽഖർ പിൻമാറി .നന്ദമുരി ബാലകൃഷ്ണ ചിത്രം പാൻ ഇന്ത്യ സിനിമയായാണ് ഒരുങ്ങുന്നത്.
ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായകൻ. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോ താരനിരയിലുണ്ട്. വെങ്കി അട്ലൂരിയുടെ ലക്കി ഭാസ്കർ, സൂര്യ - സുധ കൊങ്കര ചിത്രം, ബ്ളാക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന കാന്താ എന്നിവയാണ് ദുൽഖറിന്റെ അന്യഭാഷാ ചിത്രങ്ങൾ. സൗബിൻ ഷാഹിർസംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. ഒാതിരം കടകം എന്ന പേരിൽ ദുൽഖറിനെ നായകനാക്കി സിനിമ ചെയ്യാൻ സൗബിൻ തീരുമാനിച്ചിരുന്നു. ഒാതിരം കടകത്തിനു മുൻപ് മറ്രൊരു ദുൽഖർ ചിത്രം സൗബിൻ സംവിധാനം ചെയ്യുന്നുണ്ട്.