
കൂട്ടുകാരികൾക്കൊപ്പം വയനാട്ടിലെ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയാണ് നമിത പ്രമോദ്. സ്റ്രൈലിഷ് ലുക്കിലാണ് നമിത. സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്തിരിക്കുന്ന നമിതയെ ചിത്രങ്ങളിൽ കാണാം. മൗണ്ടൻ ഷാഡോസ് എന്ന റിസോർട്ടിലാണ് കൂട്ടുകാരികൾക്കൊപ്പം നമിത പോയത്. ശിവാനി, നീനു എന്ന സുഹൃത്തുക്കളാണ് ഒപ്പം.സിനിമയ്ക്ക് അകത്തും പുറത്തും ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് നമിത. ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മകൾ ആയിഷയും നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. അവർക്കൊപ്പം കുടുംബത്തിനൊപ്പമാണ് നമിതയുടെ യാത്രകളിൽ ഏറെയും . വയനാട്ടിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ നമിത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
എ . രഞ്ജിത്ത് സിനിമയാണ് നമിത നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.ആസിഫ് അലി ആണ് നായകൻ.എതിരെ, ഇരവ്, കപ്പ് എ
ന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.