f

മാധവൻ നായകനായി എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം കങ്കണ റണൗട്ട് നായിക. ചിത്രീകരണം പുരോഗമിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. ട്രൈഡ് ആർട്സ് ആൻഡ് അംഹിസ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ജയം രവി നായകനായി ദാം ദും എന്ന ചിത്രത്തിലൂടെയാണ് കങ്കണ തമിഴിൽ എത്തുന്നത്.

ജയലളിതയുടെ ബയോപിക് തലൈവി ആണ് രണ്ടാമത്തെ ചിത്രം. ചന്ദ്രമുഖി 2 ആണ് കങ്കണ നായകയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചന്ദ്രമുഖി 2 ബോക്സ് ഒാഫീസിൽ കനത്ത പരാജയമായിരുന്നു. കങ്കണ തമിഴിൽ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് മാധവൻ - എ.എൽ. വിജയ് ചിത്രം.

എ.എൽ. വിജയ് ചിത്രത്തിൽ മാധവൻ ആദ്യമാണ് . കങ്കണ അഭിനയിച്ച തലൈവി സംവിധാനം ചെയ്തത് എ.എൽ. വിജയ് ആണ്.