
തിരുവനന്തപുരം : മുൻ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ സതീഷും ഉദയനും കെ.പി.സി.സി കായിക വേദി മുൻ പ്രസിഡന്റും മുൻ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷയുമായ പത്മിനി തോമസും ഉൾപ്പെടെ കോൺഗ്രസ് വിട്ട്
ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് ഇവർ അംഗത്വം ഏറ്റുവാങ്ങി.
ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള തനിക്ക് കെ.പി.സി.സി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് തമ്പാനൂർ സതീഷ് ഉയർത്തുന്നത്. പാർട്ടിയിലെ സ്ത്രീകൾക്ക് പരിഗണന ലഭിക്കുന്നില്ലെന്നും, പരിതാപകരമായ അവസ്ഥയിലുള്ള പാർട്ടിയിൽ നിലവിൽ അഞ്ച് ഗ്രൂപ്പുകളുണ്ടെന്നും പത്മിനി തോമസ് ആരോപിച്ചു. തീരദേശ മേഖലയിൽ നിന്നുള്ള ചില പാർട്ടി പ്രവർത്തകരും മത്സ്യത്തൊഴിലാളി കോൺ്രഗസിന്റെ മുൻ നേതാക്കളും പാർട്ടി വിട്ട് ബി.ജെ.പിയിലെത്തിയിട്ടുണ്ട്.