
കഴക്കൂട്ടം: തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ സീനിയർ അഭിഭാഷകനും കഴക്കൂട്ടം റോട്ടറി ക്ലബിന്റെ മുൻ പ്രസിഡന്റും ചാർട്ടേർഡ് മെമ്പറുമായിരുന്ന കഴക്കൂട്ടം കീർത്തി നിവാസിൽ കഴക്കൂട്ടം കെ.എസ്. നാരായണൻ നായർ (76) നിര്യാതനായി.. പരതേന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 10.30നും 11.30നും മദ്ധ്യേ തിരുവനന്തപുരം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ സംസ്‌കാരം. ഭാര്യ. ഡി. കൃഷ്ണകുമാരി, മക്കൾ: അഡ്വ. രാഹുൽ കെ. നാരായൺ, അഡ്വ. കീർത്തി കെ. നാരായൺ. മരുമക്കൾ: അഡ്വ. സൗമ്യ രവി, അഡ്വ. കെ.പി. സുജേഷ് കുമാർ ( കേരള ഹൈക്കോടതി).