
സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി പരീക്ഷയുടെ പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ 26 വരെ അതത് കോളേജുകളിൽ നടത്തും.
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ., ബികോം., ബി.ബി.എ. അസൈൻമെന്റുകൾ 26, 27 തീയതികളിൽ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നൽകണം.
ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2022 അഡ്മിഷൻ റഗുലർ, 2018 2021 അഡ്മിഷനുകൾ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 22 വരെ ഫീസ് അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബികോം എൽ എൽ.ബി പരീക്ഷകൾക്ക് 22 വരെ അപേക്ഷ നൽകാം.
നാലാം സെമസ്റ്റർ എൽ എൽ.എം (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 21 വരെ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ എൽ എൽ.എം (ബ്രാഞ്ച് 1കെമേഴ്സ്യൽ ലാ, ബ്രാഞ്ച് 2ക്രിമിനൽ ലാ) (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി), പരീക്ഷകൾക്ക് 21 വരെ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ എൽ എൽ.എം (2020 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് പരീക്ഷകൾക്ക് 21 വരെ അപേക്ഷ നൽകാം.
കാലിക്കറ്റ് സർവകലാശാലപരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ ( സി.യു.സി.എസ്.എസ് ഫുൾ ടൈം , പാർട്ട് ടൈം 2019 പ്രവേശനം മുതൽ) ജൂലായ് 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ വിവിധ പി.ജി (സി.സി.എസ്.എസ്-പി.ജി) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും.
റാങ്കിംഗിന് 30വരെ വിവരം നൽകാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിനുള്ള കെ.ഐ.ആർ.എഫിലേക്ക് 30വരെ വിവരങ്ങൾ നൽകാം. വെബ്സൈറ്റ്- kirf.kshec.org/public
സൈനിക സ്കൂൾ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: ഒമ്പത്, ആറ് ക്ലാസുകളിലെ പ്രവേശനത്തിനായി ജനുവരി 28ന് നടത്തിയ ആൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷൻ (AISSEE) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. ഫലം അറിയാൻ https://exams.nta.ac.in/AISSEE/ സന്ദർശിക്കുക.
ഇ കൗൺസിലിംഗ് വഴിയാണ് യോഗ്യരായ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ. ഇ കൗൺസിലിംഗ് നടപടികൾക്കായി https://pesa.ncog.gov.in/sainikschoolecounselling/- ൽ പേര് രജിസ്റ്റർ ചെയ്യണം.
തൊഴിലധിഷ്ഠിത പരിശീലനം
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. 25ന് മുമ്പ് അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക് 9496015002, 9496015051