തിരുവനന്തപുരം : നേമം ആയുർവേദ ഡിസ്‌പെൻസറിയിൽ പുതുതായി ആരംഭിക്കുന്ന ഒ.പി പഞ്ചകർമ്മ ചികിത്സയുടെയും ആശുപത്രി കെട്ടിടത്തിന്റെ പുതിയ നിലയുടെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ.എസ് അദ്ധ്യക്ഷത വഹിക്കും.ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ഗായത്രി ബാബു, മേടയിൽ വിക്രമൻ,ഷാജിത നാസർ,ക്ലൈനസ് റൊസാരിയോ സി.എസ്. സുജാദേവി,പാളയം രാജൻ,ശരണ്യ.എസ് എന്നിവർ സംസാരിക്കും.