കോവളം: ദി ഡോൺ ഒഫ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ' (ഡി.പി.ഐ) എന്ന വിഷയത്തിൽ കോവളം വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഡോ.പ്രമോദ് വർമ്മ ക്ലാസെടുത്തു. സൺബേർഡ്,കേരള സ്റ്റാർട്ടപ്പ് മിഷൻ,ജിടെക് മ്യുലേൺ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ജി ടെക് സെക്രട്ടറിയും ടാറ്റ എൽ എക്സ് ഐ സെന്റർ ഹെഡുമായ ശ്രീകുമാർ.വി,പ്രോട്ടീൻ ഇ ഗവ് ടെക്‌നോളജീസ് ചീഫ് ഡിജിറ്റൽ ഓഫീസർ മീട്ടേഷ ഭാട്ടി,ഇവൈ ഇന്ത്യ കൺസൾട്ടിംഗ് ജി.പി.എസ് ലീഡർ രാഹുൽ റിഷി,ഇൻഫോസിസ് വിംഗ്സ്പാൻ മേധാവിയും ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റുമായ തിരുമല അരോഹി മാമുനൂരു തുടങ്ങിയവർ സംസാരിച്ചു.