തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം കവടിയാർ ശാഖ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. ശാഖാ ഹാളിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങ് വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും.ആനാവൂർ മുരുകൻ പ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ മീന ദിനേശ് ഊട്ടുപുര സമർപ്പണം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ മുഖ്യപ്രഭാഷണം നടക്കും.ബി.എസ്.എസ് ജനറൽ സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഡോ.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ,യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ്,യൂണിയൻ മ്രൈക്രോ കോ ഓർഡിനേറ്റർ സോമസുന്ദരം,ശാഖാ സെക്രട്ടറി അജിത് കുമാർ.എൽ.വി,യൂണിയൻ കൗൺസിലർ അഡ്വ.ബി.ശശിധരൻ തുടങ്ങിയവർ സംസാരിക്കും.