p

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 678/2022) തസ്തികയിലേക്ക് 20, 21, 22, 25, 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546364 .

കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021) തസ്തികയുടെ അഞ്ചാംഘട്ട അഭിമുഖം 20 (ജനുവരി 4 ന് മാറ്റിവച്ച ഇന്റർവ്യൂ), 21, 22, 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546418.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 580/2022) തസ്തികയിലേക്ക് 22 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546294.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) - രണ്ടാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 785/2022) തസ്തികയിലേക്ക് 22 ന് രാവിലെ 9.30 ന് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരളത്തിലെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021) തസ്തികയിലേക്ക് 25 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546440.
കേരള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിൽ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ (കാറ്റഗറി നമ്പർ 4/2022) തസ്തികയിലേക്ക് 25, 26, 27 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546439.
കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 - എൻ.സി.എ - എൽ.സി./എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 632/2021, 633/2021) തസ്തികയിലേക്ക് 25 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242 .


സർട്ടിഫിക്കറ്റ് പരിശോധന

കേരള നിയമസഭ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 257/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 16 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546294.