
തിരുവനന്തപുരം: വൈയ്യാറ്റി കോളനിയിലെ പ്രശ്നപരിഹാരത്തിന് കൂടെയുണ്ടാകുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇന്നലെ വൈയ്യാറ്റിയിലും കഴക്കൂട്ടത്തും സ്ഥാനാർത്ഥി പര്യടനം നടത്തി.
മിലിറ്ററി നഴ്സിംഗ് സർവീസ് ദീർഘനാൾ സൈന്യത്തിൽ സേവനം ചെയ്ത് വിരമിച്ച നഴ്സുമാരുടെ എക്സ് സർവീസ് പദവി പുനഃസ്ഥാപിക്കണമെന്നത് അടക്കമുള്ള നിരവധി ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അഖില ഭാരതീയ പൂർവസേനാ സൈനിക് പരിഷത് നേതാവ് ലഫ്. കേണൽ ടി.പി പൊന്നമ്മയുടെ നേതൃത്വത്തിൽ മുൻ സൈനിക നഴ്സുമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനവുമായി മന്ത്രിയെ കണ്ടത്. തുടർന്ന്
കഴക്കൂട്ടം എസ്.എൻ.ഡി.പി ശാഖയിലെത്തി ഗുരുവന്ദനം ചെയ്തു. ചെമ്പഴന്തി ഗുരുകുലം യൂണിയന് കീഴിലുള്ള 33 ശാഖകളിലെ പ്രവർത്തകരുമായി സംവദിച്ചു. സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് ഇന്നലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒാഫീസ് ഉദ്ഘാടനം ചെയ്തു.