
കൊല്ലം: കിടങ്ങിൽ കേശവൻ മുതലാളിയുടെ മകനും പ്രശസ്ത ശസ്ത്രക്രിയ വിദഗ്ദ്ധനുമായിരുന്ന ഡോ. കെ. മോഹൻദാസ് (ബാബു, 78) ചെന്നൈ എസ്.ആർ.എം ഹോസ്പിറ്റലിൽ നിര്യാതനായി. ദീർഘകാലം ചെന്നൈ കെ.ജെ. ഹോസ്‌പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹിജ മോഹൻദാസ് (ഭാസ്കരൻ -ഹൈമാ ഭാസ്കരൻ ദമ്പതികളുടെ മകൾ). മക്കൾ: ഡോ. തപസ്യ മോഹൻദാസ് (ഒാസ്ട്രേലിയ), എൻജിനീയർ വികാസ് മോഹൻദാസ് (ഹൈദരാബാദ്). ചെറുമക്കൾ: സുഭദ്ര ദേവി ആനന്ദ്, ഭദ്രൻ ആനന്ദ്. സഹോദരങ്ങൾ: പരേതരായ കെ. സോമസുന്ദരം, തുളസി കുമാരൻ, കെ. യശോധരൻ, ശാന്തകുമാരി ശിവരാജൻ, കെ. രാജു എന്നിവരും ഡോ. കെ. ജഗദീഷ് (കെ.ജെ. ഹോസ്‌പിറ്റൽ ചെന്നൈ), കെ. സുരേഷ് (കൊല്ലം), താരാ ശശികുമാർ (കൊല്ലം). സംസ്കാരം ന്യൂ ആവടി റോഡിലെ ക്രിമിറ്റോറിയത്തിൽ നടന്നു.