p

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ കോളേജുകളിലെയും പൂർവവിദ്യാർത്ഥികൾക്കായി ആദ്യമായി കോളേജ് അലൂമ്‌നി അസോസിയേഷൻ ഒഫ് കേരള (കാക്ക്) എന്ന സംഘടന രൂപീകരിച്ചു. പ്രീഡിഗ്രി മുതൽ ഗവേഷണ കോഴ്സുകൾക്കു വരെ കേരളത്തിലെ സ്വകാര്യ, പ്രൊഫഷണൽ ഉൾപ്പെടെയുള്ള കോളേജുകളിൽ പഠിച്ച എല്ലാവർക്കും അംഗങ്ങളാകാം.

കോളേജ് അലൂമ്‌നി അസോസിയേഷനുകളുടെ പ്രതിനിധികളായിരിക്കും അംഗങ്ങൾ. മേയ് രണ്ടാം വാരം സംഘടനയുടെ ഉദ്ഘാടനം നടക്കും. മുൻ എം.എൽ.എ കെ. സുരേഷ് കുറുപ്പാണ് സംഘടനയുടെ പ്രസിഡന്റ്. ലാലു ജോസഫ് മാനേജിംഗ് ട്രസ്റ്റിയായിരിക്കും. എബി ജോർജ് (ജനറൽ സെക്രട്ടറി), ആനി ജേക്കബ് (വർക്കിംഗ് പ്രസിഡന്റ്), പ്രിയദാസ് ജി. മംഗലത്ത്, സാബു ചെറിയാൻ, അനിൽ ശങ്കർ (വൈസ് പ്രസിഡന്റുമാർ), ഷിബു അപ്പുക്കുട്ടൻ (ട്രഷറർ), പോൾ മണലിൽ, ഇ.എം. രാധ, ബൈജു ചന്ദ്രൻ, സിറാജ് ഷാ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഉപദേശക സമിതിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മേൽ, പന്തളം സുധാകരൻ, ഷിബു ബേബി ജോൺ, സി.പി. ജോൺ, എം.എസ്. കുമാർ, ജി. സുരേഷ് കുമാർ, മുൻ ഡി.ജി.പി ആനന്ദകൃഷ്‌ണൻ, മുൻ ഐ.ജി എസ്. ഗോപിനാഥ് എന്നിവർ അംഗങ്ങളാണ്. പ്രഭാവർമ്മ, ഡോ. എസ്.എസ്. ലാൽ, അഡ്വ. സുനിൽ ജേക്കബ് ജോസ്, അലക്സ് വള്ളക്കാലിൽ, ശിവജി ജഗന്നാഥ്, കെ.എം. ഫ്രാൻസിസ്, മാർക്കോസ് എബ്രഹാം, വി.വി. വിനോദ് കുമാർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.