p

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുട്ട് മടക്കാതെ, നിശബ്ദരാകാതെ എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ നിലപാട് വ്യക്തമാക്കണം.

നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താത്പര്യങ്ങൾ ഹനിക്കുന്നതാണ്. അത് കേരളത്തിൽ നടപ്പാക്കില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരുമാണ്.

വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ദേശീയ തലത്തിൽ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലായതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുകയാണ്. നിലപാട് വ്യക്തമാക്കാൻ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്നു വരുത്തിതീർക്കാൻ എക്‌സിൽ ചെറിയ കുറിപ്പിടുകയാണ് ചെയ്തത്.

ന്യായ് യാത്ര നടത്തുന്ന രാഹുൽഗാന്ധിയാകട്ടെ ഇതുവരെ വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല. നിയമം നടപ്പാക്കുന്നതിൽ തിരഞ്ഞെടുത്ത സമയം മാത്രമാണ് കോൺഗ്രസിന് പ്രശ്‌നമായി തോന്നിയത് എന്നർത്ഥം വരുന്ന രീതിയിലാണ് കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് ജയ്‌റാം രമേശ് വിമർശിച്ചത്.

കോൺഗ്രസ് ചുവടുമാറ്റി

2019ൽ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയപ്പോൾ അതിനെതിരെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറായത്. ആദ്യ ഘട്ടത്തിൽ യോജിപ്പിന് തയ്യാറായ കോൺഗ്രസ് പിന്നീട് ചുവട് മാറ്റി. അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പരിഹസിച്ചു. ലോക്‌സഭയിൽ എ.എം ആരിഫും രാജ്യസഭയിൽ എളമരം കരീമും ബിനോയ് വിശ്വവും കെ.കെ രാഗേഷുമാണ് എതിർപ്പുയർത്തിയത്. രാജ്യസഭയിലെ ഇടത് അംഗങ്ങളാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനും വോട്ടിനിടാനും ആവശ്യപ്പെട്ടത്. സാങ്കേതികമായി പ്രതികരിച്ചെന്ന് വരുത്തി കോൺഗ്രസ് അംഗങ്ങൾ മൂലയ്ക്കിരുന്നു. പിന്നീട് നടന്ന ജനകീയ പ്രക്ഷോഭത്തിലടക്കം കോൺഗ്രസ് എം.പിമാരെ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗ​ര​ത്വപ്ര​ക്ഷോ​ഭം:
629​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പൗ​ര​ത്വ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​ ​ന​ട​ത്തി​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 835​ ​കേ​സു​ക​ളി​ൽ​ 629​ഉം​ ​ഇ​തി​ന​കം​ ​ഇ​ല്ലാ​താ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ 206​ ​കേ​സു​ക​ളി​ൽ​ 84​ ​എ​ണ്ണം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​മ്മ​തം​ ​ന​ൽ​കി.​ ​ഇ​തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​കോ​ട​തി​ക​ളാ​ണ്.​ ​ഒ​രു​ ​കേ​സ് ​മാ​ത്ര​മാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള​ത്.​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കാ​ത്ത​തും​ ​ഗു​രു​ത​ര​ ​സ്വ​ഭാ​വ​ത്തി​ലു​ള്ള​തു​മാ​യ​ ​കേ​സു​ക​ൾ​ ​മാ​ത്ര​മേ​ ​തു​ട​രു​ന്നു​ള്ളൂ.​ ​അ​പേ​ക്ഷ​ ​ല​ഭി​ച്ചാ​ൽ​ ​സാ​ദ്ധ്യ​മാ​യ​വ​ ​പി​ൻ​വ​ലി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട​ ​കേ​സ്:
മ​റു​പ​ടി​ ​പ​റ​യാൻ
ബാ​ദ്ധ്യ​സ്ഥ​ൻ​-​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​രാ​റ്റു​പേ​ട്ട​യി​ൽ​ ​വൈ​ദി​ക​നെ​ ​വാ​ഹ​ന​മി​ടി​പ്പി​ച്ച​ ​കേ​സി​നെ​തി​രാ​യ​ ​വി​മ​ർ​ശ​ന​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​താ​ൻ​ ​ബാ​ദ്ധ്യ​സ്ഥ​നാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
രാ​ജ്യ​ത്തി​ന്റെ​ ​മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​തു​ ​പോ​ലെ​ ​മു​സ്ലീം​ ​ചെ​റു​പ്പ​ക്കാ​രെ​ ​തേ​ടി​പ്പി​ടി​ച്ച് ​കേ​സെ​ടു​ക്കു​ക​യാ​ണ് ​കേ​ര​ള​ത്തി​ലു​മെ​ന്നാ​യി​രു​ന്നു​ ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ ​ആ​ൾ​ ​പ്ര​സം​ഗി​ച്ച​ത്.​ ​പൊ​ലീ​സെ​ടു​ത്ത​ ​കേ​സി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ ​അ​ന്വേ​ഷി​ച്ചു​ ​വേ​ണം​ ​സം​സാ​രി​ക്കാ​നെ​ന്ന് ​താ​ൻ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​എ​ല്ലാ​വ​രും​ ​മു​സ്ലിം​ ​ചെ​റു​പ്പ​ക്കാ​രാ​യ​തി​നാ​ലാ​ണ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ ​തെ​റ്റാ​യ​ ​ചി​ത്രം​ ​വ​ര​ച്ചു​കാ​ട്ടാ​ൻ​ ​പാ​ടി​ല്ലെ​ന്ന​തി​നാ​ലാ​ണ് ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

മാ​സ​പ്പ​ടി​ക്കേ​സ്:
രൂ​ക്ഷ​മാ​യി​ ​പ്ര​തി​ക​രി​ച്ച്
മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ക​ൾ​ ​വീ​ണാ​ ​വി​ജ​യ​ൻ​ ​ഉ​ൾ​പ്പെ​ട്ട​ ​മാ​സ​പ്പ​ടി​ ​വി​വാ​ദ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​രൂ​ക്ഷ​മാ​യി​ ​പ്ര​തി​ക​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ട്ടെ​യെ​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​വ​ര​ട്ടെ​യെ​ന്നും​ ​ആ​ദ്യം​ ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി
ആ​വ​ർ​ത്തി​ച്ച് ​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ​രൂ​ക്ഷ​മാ​യി​ ​പ്ര​തി​ക​രി​ച്ച​ത്.​ ​'​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​രു​മ്പോ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​മ​ന​സ്സി​ലാ​കു​മ​ല്ലോ.​ ​ഞാ​ൻ​ ​പ​റ​യേ​ണ്ട​ത് ​പ​റ​ഞ്ഞി​ല്ലേ.​ ​നി​ങ്ങ​ൾ​ ​കേ​ട്ടി​ല്ലേ.​ ​കേ​ൾ​വി​ക്ക് ​എ​ന്തെ​ങ്കി​ലും​ ​ത​ക​രാ​റു​ണ്ടോ.​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് ​ഇ​താ​ണ് ​പ​റ​യാ​നു​ള്ള​ത്'​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.