തിരുവനന്തപുരം:കനത്ത വേനൽ ചൂടിനെ അവഗണിച്ച് തിരഞ്ഞെടുപ്പ് ചൂടുയർത്തി ശശി തരൂർ പ്രചാരണം ഊർജ്ജിതമാക്കുന്നു.എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതികളുടെ ഉദ്ഘാടനമടക്കം നിരവധിയിടങ്ങളിൽ അദ്ദേഹം ഓടിയെത്തി.ഇന്നലെ രാവിലെ മാർ ബെസേലിയോസ് എൻജിനീയറിംഗ് കോളേജിൽ പരിസ്ഥിതിയും സാമ്പത്തികവും വിദ്യാഭ്യാസവും 2030 എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന ശില്പശാലയും മാർ ഇവാനിയോസ് കോളേജിൽ സംഘടിപ്പിച്ച ഇവാനോ ഫെസ്റ്റിന്റെ ഉദ്ഘാടനവും തരൂർ നിർവ്വഹിച്ചു.തുടർന്ന് രണ്ടിടങ്ങളിലും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്ന്
കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് അഞ്ച് മണിയോടെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ എം.പിയുടെ ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാത്രി എട്ടുമണിയോടെ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചാണ് അദ്ദേഹം മടങ്ങിയത്.