തിരുവനന്തപുരം: തലയ്ക്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠിവ്രതപൂജയോടനുബന്ധിച്ച് 15ന് പതിവ് പൂജകൾക്കുപുറമേ രാവിലെ മഹാഗണപതിഹോമം, 8 മുതൽ കേരള വേദ താന്ത്രിക ജ്യോതിഷ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്കന്ദപുരാണ പാരായണം, 9.30ന് ഷഷ്ഠിവ്രതപൂജ,10ന് സുകൃതഹോമം,കലശപൂജ, ദിവ്യകലശാഭിഷേകം, 12.30ന് വിശേഷാൽ പൂജ, ഒന്നിന് പ്രസാദ വിതരണം എന്നിവ നടക്കും. പഠനകേന്ദ്രം ഡയറക്ടർ മുല്ലൂർ.കെ.ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും.